1470-490

ലോക്ക് ഡൗണ്‍: സ്വകാര്യ ബസുകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ അനുമതി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മൂലം നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസുകൾ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ജില്ലാകലക്ടറുടെ അനുമതി. ഉടമസ്ഥ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു.
18ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാണ് അനുമതി നല്‍കിയിട്ടുള്ളത്. യാത്ര സമയത്ത് പൊതുജനങ്ങളെ വാഹനത്തില്‍ കയറ്റുവാനോ ഒരു വാഹനത്തില്‍ മൂന്നില്‍ കൂടുതല്‍ ജീവനക്കാരോ പാടില്ല. ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബസുകളിലും വര്‍ക്ക് ഷോപ്പുകളിലും മറ്റ് പൊതു ഇടങ്ങളിലും ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കണം.
യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും പരാമര്‍ശിച്ചിട്ടുള്ള ഉടമസ്ഥന്റെ/ കൈവശക്കാരന്റെ സത്യവാങ്മൂലം യാത്രയിലുടനീളം സൂക്ഷിക്കണമെന്നും ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.