1470-490

ലോക്ക് ഡൌൺ: ആരോഗ്യ,വാഹനഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയതി മെയ്‌ 15 വരെ നീട്ടി

കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികൾ പുതുക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു. ലോക്ക് ഡൌൺ കാലയളവിൽ പ്രീമിയം അടക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. തേഡ് പാർട്ടി മോട്ടോർവാഹന ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കുമാണ് ഇത് ബാധകം. മാർച്ച് 25നും മെയ് മൂന്നിനുമിടയിൽ കാലാവധി തീരുന്ന ആരോഗ്യ, മോട്ടോർ വാഹന തേർഡ് പാർട്ടി പോളിസി ഉടമകൾക്ക് , കോവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാൻ സാധിക്കുന്നില്ലെങ്കിൽ, മെയ്‌ 15 നുള്ളിൽ പ്രീമിയം അടച്ചാൽ മതി. ഈ കാലയളവിൽ, പുതുക്കേണ്ട സമയം കഴിഞ്ഞാലും പുതുക്കേണ്ട തീയതി മുതൽ പോളിസി നിലനിൽക്കുകയും തടസ്സമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കും .

Comments are closed.