‘അതി ജീവനം’ – ജീവൻ രക്ഷാ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും.

‘അതി ജീവനം’ – തൃശ്ശൂർ എംപി ഓഫീസിൽ നിന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികൾക്ക് സൌജന്യമായി ജീവൻ രrക്ഷാ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും.
തൃശൂർ: കോവിഡ് 19 ലോക്കൌട്ടിന് തുടർന്ന് പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ അയ്യന്തോൾ ചുങ്കത്ത് പ്രവർത്തിക്കുന്ന എംപി ഓഫീസ് കേന്ദ്രീകരിച്ച് ‘അതിജീവനം’ പദ്ധതി ആരംഭിക്കുന്നു. കോവിഡ് ലോക്കൌട്ടിനെ തുടർന്ന് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കുന്നില്ലെന്ന പല രോഗികളും എംപിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നത്
ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മരുന്ന് കഴിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികൾ എംപി ഓഫീസുമായി ബന്ധപ്പെട്ടാൽ ലോക്ക് ഡൌൺ തീരുന്ന മെയ് 3 വരെ തികച്ചും സൌജന്യമായി മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുന്നതാണെന്ന് ടി എൻ പ്രതാപൻ എംപി അറിയിച്ചു. ഓൾ കേരള കെമിസ്റ്റ് ആൻറ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ (AKCDA) സംസ്ഥാന കമ്മറ്റിയുടെ സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
മരുന്ന് ലഭിക്കുന്നതിന് മുൻഗണന റേഷൻ കാർഡിൽ (മഞ്ഞ/പിങ്ക്) പേരുള്ള രോഗികൾ 6 മാസ കാലാവധിക്കിടയിൽ കുറിപ്പടിയും രോഗിയുടെ പേരും റേഷൻ കാർഡിന്റെ കോപ്പിയും കോൺടാക്ട് നമ്പരും താഴെ ചേർക്കുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് ചെയ്യേണ്ടതാണ്. സി. സി. ശ്രീകുമാർ (മൊബൈൽ 94476 70210), രവി ജോസ് താണിക്കൽ (മൊബൈൽ 94961 23476) കെ കെ സനിൽകുമാർ (മൊബൈൽ 98470 13968) എന്നിവരെയാണ് വാട്സ്ആപ്പിലൂടെ അറിയിക്കേ ണ്ടത്.
എംപി ഓഫീസിൽ നിന്നും നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ വഴി അന്വേഷണം നടത്തി 100 % അർഹതയുള്ള രോഗികളുടെ കൈകളിലേക്ക് മരുന്ന് എത്തിക്കുന്നതാണ് ഈ സംവിധാനം. സർക്കാർ സംവിധാനമായ പോലീസ് ഫയർഫോർസ്, സാമൂഹ്യപ്രവർത്തകർ, മറ്റ് സൌജന്യ സേവന സംവിധാനങ്ങൾ എന്നിവ വഴിയാണ് വീടുകളിൽ മരുന്നുകൾ എത്തിക്കുന്നത്. ക്യാൻസർ, ഹാർട്ട്, കിഡ്ണി, ലിവർ സംബന്ധമായ അസുഖങ്ങൾക്ക് മാത്രമാണ് മരുന്ന് വിതരണം ചെയ്യുന്നതെന്ന് എംപി അറിയിച്ചു.
Comments are closed.