1470-490

കേച്ചേരി മാർക്കറ്റിലെ മത്സ്യ മാംസ വിൽപ്പനശാലകൾ അടപ്പിച്ചതിനെ പരിശോധന നടത്തി.

ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മാർക്കറ്റിലെ മത്സ്യ മാംസ വിൽപ്പനശാലകൾ അടപ്പിച്ചതിനെ പഞ്ചായത്ത് അധികൃതരും, ആരോഗ്യ വിഭാഗവും, പോലീസും പരിശോധന നടത്തി.  സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലും, കഴിഞ്ഞ ദിവസംപുഴുവരിച്ച മാടിനെ അറക്കാനായി എത്തിച്ചതിനെ തുടർന്നുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ മാംസ വിൽപ്പനശാലകൾ അടച്ചുപൂട്ടണമെന്ന് കാട്ടി പഞ്ചായത്ത്, വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപ്പിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി സാമൂഹ്യ അകലം പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മത്സ്യ – മാംസ വിപണന കേന്ദ്രങ്ങൾ അടച്ചിടുന്നതിന് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം, വ്രണം ബാധിച്ച മാടിനെ അറുത്ത് മാംസമാക്കുന്നതിനായി മാർക്കറ്റിൽ എത്തിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പഞ്ചായത്ത് അധികാരികൾക്കും, ആരോഗ്യ വിഭാഗത്തിനും നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം  മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ  വൃത്തിഹീനമായ സ്ഥചര്യത്തിലാണ് മത്സ്യവും മാംസവും വിൽപ്പന നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.  കൂടാതെ മൃഗ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതെയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതെന്നും ആരോഗ്യ വിഭാഗം  റിപ്പോർട്ട് നൽകിരുന്നു.  ഇതിനെ തുടർന്നാണ് മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ, ഇനിയൊരു ഉത്തരവു ഉണ്ടാകുന്നതു വരെ അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. എന്നാൽ വ്യാഴാഴ്ച രാവിലെ മത്സ്യ വിൽപ്പന നടത്തുന്ന സ്ഥാപനം തുറന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.  സെക്രട്ടറി പി.എ.ഷൈല, അസിസ്റ്റന്റ് സെക്രട്ടറി സാജൻ.സി.ജേക്കബ്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്ത്, പി.എൻ. ഷിജു, കുന്നംകുളം സബ്ബ് ഇൻസ്പെക്ടർ എഫ്. ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

Comments are closed.