1470-490

കല്ലേലി ബാറില്‍ അനധികൃത മദ്യ വില്‍പ്പന തൃശ്ശൂര്‍ എക്‌സൈസ് വിജിലന്‍സ് സംഘം പിടികൂടി.

ചാലക്കുടി.ലോക്ക് ഡൗണ്‍ കാലത്ത് ചാലക്കുടി കല്ലേലി ബാറില്‍ അനധികൃത മദ്യ വില്‍പ്പന തൃശ്ശൂര്‍ എക്‌സൈസ് വിജിലന്‍സ് സംഘം പിടികൂടി.മദ്യവില്‍പ്പന നടത്തിയ ബാങ്ക് മാനേജരടക്കം മൂന്ന് പേരേയും, മുപ്പത്തിയാറ് കൂപ്പ് മദ്യവും പിടികൂടി.മുരിങ്ങൂര്‍ പുതുശ്ശേരി ചാമക്കാല ജോഷി (45),ബാര്‍ മാനേജര്‍ ചേര്‍ത്തല സ്വദേശി തേജസ് വീട്ടില്‍ പ്രകാശ് (49) ബാര്‍ ജീവനക്കാരന്‍ കോസര്‍കോഡ് സ്വദേശി പാലക്കല്‍ വീട്ടില്‍ ശാന്തകുമാര്‍ (33) എന്നിവരാണ് പിടിയിലായത്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പന നടത്തിയത്തിന് കല്ലേലി ബാറിന്റെ ഉടമക്കെതിരെ കേസെടുക്കുമെന്നും, ബാര്‍ പൂട്ടി സീല്‍ ചെയ്യുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി. എ സലീം പറഞ്ഞു. ജോഷി ലോക്ക് ഡൗണ്‍ കാലത്ത് അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ജോഷിയുടെ വീടിന്റെ പരിസരത്ത് നിന്ന് സ്‌ക്കൂട്ടറില്‍ മദ്യ വില്‍പ്പനക്ക് പോകുമ്പോഴാണ് സംഘം പിടികൂടിയത്.ജോഷിയെ ചോദ്യം ചെയ്തപ്പോഴാണ് കല്ലേലി ബാറില്‍ നിന്ന് ആണ് മദ്യം ലഭിക്കുന്നതനുസരിച്ച് നടത്തിയ പരിശോധനയിലാണ് മുപ്പത്തിയാറ് കുപ്പി മദ്യവും പിടികൂടിയത്. ചാലക്കുടിയിലെ വിവിധ ബാറുകളില്‍ ലോക്ക് ഡൗണ്‍ കാലത്ത് അനധികൃതമായി മദ്യം വില്‍ക്കുന്നതായി രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍ എസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, ഷിബു കെ.എസ്, ഷിബു കെ. എസ്, പി. സതീഷ് കെ. എ. ഷഫീക്ക്, ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ എ ,പ്രീവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍, ഉദ്യോഗസ്ഥരാ കെ. വി. ജിസ് മോന്‍,പി. പി. ഷാജു,ശ്യാം എസ്,എ.ടി ഷാജു എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Comments are closed.