1470-490

കമ്മുട്ടിക്കുളം ഡിവിഷനിലെ മുഴുവൻ വീടുകളിലും ഹാന്റ് വാഷും മാസ്കും വിതരണം ചെയ്തു.

വളാഞ്ചേരി: നഗരസഭയിലെ കമ്മുട്ടികുളം ഡിവിഷനിൽ 11 ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഡിവിഷനിലെ എല്ലാ വീടുകളിലും ഹാന്റ് വാഷും മാസ്കും വിതരണം നടത്തി. ഡിവിഷൻ കൗൺസിലർ വസന്ത വേലായുധൻ വിതരണോദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, കെ.പി യാസർ അറഫാത്ത്, നാലകത്ത് നൗഷാദ്, എന്നിവർ സംസാരിച്ചു.ആശാ വർക്കർ ഭാമ,കെ.പി മുഹമ്മദലി,വി.പി ഷരീഫ്,വി.കെ.ലിജിൻ,വി.കെ. ജിതിൻ, ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.