1470-490

ഗുണ്ടാ റാണിയെന്നറിയപ്പെടുന്ന യുവതിയെയും പിതാവിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ റാണിയെന്നറിയപ്പെടുന്ന യുവതിയെയും പിതാവിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കരിക്കാട്  സ്വദേശികളായ ദമ്പതികളെ മാരകായുധങ്ങളുമായി   ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് “ഗുണ്ടാ റാണി ” എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാട് തെക്കേത്തിൽ ഹസീന (36) പിതാവ് അബൂബക്കർ ( 65) എന്നിവരെ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പോക്‌സോ കേസുൾപ്പെടെ  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഹസീനയും   പിതാവ് അബൂബക്കറും കാമുകനും ചേർന്ന് കരിക്കാട് അരിക്കിലാത്ത് വീട്ടിൽ ഷക്കീറിനെയും ഭാര്യ നൗഷിജയെയും തടഞ്ഞു നിറുത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. 2020 മാർച്ച്‌ 21 നു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീടിനു മുന്നിലൂടെ പോകുമ്പോഴാണ്  ഷക്കീറിനെയും  നൗഷിജയെയും വഴിയിൽ തടഞ്ഞു നിർത്തി കൊലപ്പെടുത്താനുള്ള ശ്രമുണ്ടായത്.  കൈകാലുകൾക്കും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റ ഇരുവരും വളരെ നാളുകളായി ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ഇരുവർക്കും നേരെയുണ്ടായ വധശ്രത്തിന് പിന്നിലുള്ളത്.സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾ  കരിക്കാടുള്ള വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്   പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ ഹസീനയുടെ കാമുകന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. സബ്ബ് ഇൻസ്പെക്ടർ ഇ.ബാബു. എ.എസ്. ഐ.മാരായ ഗോകുലൻ, വിൻസെന്റ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, ഓമന, ബിജു  എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.