1470-490

കൊച്ചു ഫുട്‌ബോള്‍താരം ഡാനിഷ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഫുട്‌ബോളില്‍ കോര്‍ണര്‍ ഗോള്‍ അടിച്ച് കേരളത്തിന്റെ പ്രിയ കൊച്ചുതാരമായി മാറിയ ഡാനിഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 31,500 രൂപ ചേമ്പറില്‍ വെച്ച് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന് കൈമാറി.
മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്‌ബോള്‍ കളിക്കിടയിലാണ് കോര്‍ണര്‍ ഗോള്‍ അടിച്ച് ടീമിനെ വിജയിപ്പിച്ച് ഡാനിഷ് താരമായി മാറിയത് .പലരും നല്‍കിയ ഗിഫ്റ്റും മറ്റും സ്വരൂപിച്ചു കിട്ടിയ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
അഞ്ചാം വയസിലാണ് ഡാനിഷ് ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോച്ചുമാരായ നിയാസ് റഹ്മാന്റെയും പ്രസാദ് വി ഹരിദാസിന്റെയും ശിക്ഷണത്തില്‍ മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ ഗ്രൗണ്ടില്‍ കെ എ ഫ് ടി സി കോച്ചിംഗ് സെന്ററിലാണ് ഡാനിഷിന്റെ പരിശീലനം. അണ്ടര്‍10 ടീമിലെ അംഗമാണെങ്കിലും അണ്ടര്‍12 ന്റെ കൂടെയും ഡാനിഷ് കളിക്കുന്നുണ്ട് .കേരളത്തിലെ 5 ജില്ലകളില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍.
പ്രശസ്ത ഫുട്ബാള്‍ താരം ഐ.എം വിജയന്റെ കൂടെ റിലീസാവാനിരിക്കുന്ന ആന പറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിമയില്‍ ഉമ്മര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കയാണ് ഡാനിഷ്.

കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫറായ ഹാഷിമിന്റെ മകനാണ് ഡാനിഷ്. ഉമ്മ നോവിയ സഹോദരി ഐഷ ചേവായൂരിലാണ് താമസം.

Comments are closed.