1470-490

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പഴങ്ങളും പച്ചക്കറികളും നൽകി.

സംസ്ഥാന കർഷക സ്വതന്ത്ര യൂണിയൻ കൊമ്പൊടിഞ്ഞാമാക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പഴങ്ങളും പച്ചക്കറികളും സംഭാവന ചെയ്തു. യൂണിയൻ അംഗങ്ങളായ കർഷകരിൽ നിന്ന് സമാഹരിച്ച വിഭവങ്ങളാണ് സംഭാവന ചെയ്തത്. യൂണിയൻ നേതാക്കളിൽ നിന്ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസസൺ വിഭവങ്ങൾ ഏറ്റുവാങ്ങി. കർഷക സ്വതന്ത്ര യൂണിയൻ സംസ്ഥാന പ്രസിഡൻറ് പി.കെ. അർജ്ജുനൻ, യൂണിറ്റ് പ്രസിഡൻറ് തോമസ് കാച്ചപ്പിള്ളി,സെക്രട്ടറി ഹരിദാസ്, കമ്മറ്റി അംഗങ്ങളായ പ്രവീൺ, ഉണ്ണികൃഷ്ണൻ, പി.എം. പ്രകാശൻ, എന്നിവർ പങ്കെടുത്തു.

Comments are closed.