1470-490

വാറ്റ് ചാരായവുമായി യുവാവിനെ കുന്നംകുളം പോലീസ് പിടികൂടി.

കുന്നംകുളം : 200 മില്ലി ലിറ്റർ വാറ്റ് ചാരായവുമായി യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മുക്കിലപ്പീടിക കഴനിയിൽ വീട്ടിൽ പ്രദീപിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. .തിപ്പിലശ്ശേരി കോതച്ചിറ റോഡിനു സമീപമുള്ള പറമ്പിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം ഇത് നാലാം തവണയാണ് വാറ്റ് ചാരായം പിടികൂടുന്നത്.  സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു.,ആന്റണി ക്രോമസ്ൻ, സിപിഒ മാരായ മെൽവിൻ, ഹംദ്, പ്രവീൺ, സജയ്  എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു..

Comments are closed.