1470-490

കേരളം വലിയ ഇളവ് പ്രതീക്ഷിക്കേണ്ട

തിരുവനന്തപുരം: ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കേരളത്തിന് കൂടുതൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോർട്ട് ‘
അടച്ചിടൽ മേയ് മൂന്നുവരെ നീട്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മാർഗനിർദേശങ്ങളിൽനിന്ന് കേരളത്തിന് തത്കാലം കൂടുതൽ ഇളവുകളൊന്നും കിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സൂചന

ഗതാഗതത്തിലും മദ്യവിൽപ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ല. കേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾ അതേപടി പാലിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ നൽകാനാവുന്ന ഇളവുകളെക്കുറിച്ച് വ്യാഴാഴ്ച മന്ത്രിസഭായോഗം ചർച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മേഖലയിൽ ചണവ്യവസായത്തിന് കേന്ദ്രം ഇളവുനൽകിയിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി, ബീഡി മേഖല പ്രവർത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും. കാർഷികമേഖലയിലെ ഇളവ് ഏലത്തോട്ടങ്ങൾക്കും പ്രയോജനപ്പെടുത്തും.

ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണം. നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ കൈവിട്ടുപോകും എന്ന അവസ്ഥയാണിപ്പോഴും. അതിനാൽ ജാഗ്രത അനിവാര്യമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Comments are closed.