1470-490

കോവിഡിനെ ചെറുത്ത് വടക്ക് – കിഴക്കൻ ഇന്ത്യ

കോവിഡിനെ ചെറുത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരിച്ചില്ല.

മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്.

സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം.

ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

മണിപ്പൂര്‍,ത്രിപുര എന്നിവിടങ്ങളില്‍ രണ്ടു വീതം ആളുകള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഓരോ ആളുകള്‍ രോഗ വിമുക്തരാവുകയും ചെയ്തു.

അരുണാചല്‍ പ്രദേശില്‍ രോഗബാധിതനായ ഏക ആള്‍ രോഗവിമുക്തി നേടുകയും ചെയ്തു.

ഉത്തരാഖണ്ഡിലും ചത്തീസ്ഗഢിലും ഗോവയിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലി, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, ചണ്ഡിഗഢ് എന്നിവിടങ്ങളിലും കോവിഡ് മരണങ്ങള്‍ ഇതുവരെയില്ല.

Comments are closed.