1470-490

കിണറുപണി കുടുംബകാര്യമാക്കി കുടിവെള്ള ക്ഷാമം അകറ്റിയ ദമ്പതികൾ .

അശോകനും ഭാര്യ സിനിയും അവർ നിർമ്മിച്ച കിണറിന് സമീപം. 

രഘുനാഥ്.സി പി,

കുറ്റ്യാടി :- മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ചെറിയ നാട്കാണിമ്മൽ അശോകനും സഹധർമ്മിണി സിനിയും ചേർന്ന് വീടിനടുത്ത് കിണർ കുഴിച്ചു കുടിവെള്ളം കണ്ടെത്തി. ജനുവരി പന്ത്രണ്ടാം തീയ്യതി ആരംഭിച്ച് രണ്ടര മാസത്തിനുള്ളിൽ ഇക്കഴിഞ്ഞമാർച്ച് മുപ്പത്തി ഒന്നിന്ന് രാത്രിഏട്ട്മണിക്ക് കിണറ്റിൽ
നീരുറവകണ്ടെത്തിയത്. നാളിതുവരെ തൊട്ടടുത്ത വീടുകളിൽ നിന്നാണ് അശോകനും കുടുംബവും കുടിവെള്ളമെടുത്തിരുന്നത്. തന്റെ നിർമാണം പൂർത്തികരിക്കാത്ത വീട്ടിലിരുന്ന് നമ്മൾ രണ്ട് പേരും ചേർന്ന് ഒരു കിണർ കുഴിക്കാമോ എന്ന് ഭാര്യ സിനിയോട് ഒരു അഭിപ്രായം ചോദിച്ചെങ്കിലും അവർ അത്ര കാര്യമാക്കിയില്ല. കാരണം ഇദ്ദേഹത്തിന്ന് കിണറ് കുഴിക്കുന്ന ജോലി ചെയ്ത് പരിചയമില്ല അങ്ങിനെയിരിക്കേ.
ഒരു ദിവസം തനിക്ക് അറിയാവുന്ന സാങ്കേതിക വിദ്യയുമായി വീടിന്റെ തൊട്ടടുത്ത സ്ഥലത്ത് കുറ്റിയിട്ട് അശോകൻ
പണിയായുധങ്ങളുമായി കിണർ കുഴി ആരംഭിക്കുകയായിരുന്നു. തമാശയല്ലയിത് കാര്യമാണെന്ന് അപ്പോഴാണ് ഭാര്യ സിനിക്ക് മനസിലായത്.തുടർന്ന് ഇരുവരും ചേർന്ന്കിണറ്പണി തുടങ്ങി. കോഴിക്കോട് കലക്ടേറ്റിലെ സ്വാഭിമാൻ സോഷ്യൽ സർവ്വീസ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയിലെ തെങ്ങ് കയറ്റ തൊഴിലാളിയാണ് അശോകൻ. കോഴിക്കോട്ട് നിന്ന് ജോലി കഴിഞ്ഞ് എത്തി വൈകിട്ട് നാലര മുതൽ ആറര വരെയാണ് ഇരുവരും ചേർന്ന് കിണറ് കുഴിക്കുന്നത്. അങ്ങിനെ ഏകദേശം രണ്ടര മാസം കൊണ്ട് ഏഴര മീറ്റർ താഴ്ച്ചയും രണ്ട് മീറ്റർ വീതി, പതിമൂന്നോളം പടവുകളുള്ള കിണർ കുഴിച്ചത്. ലോക്ക് ഡൗൺ ദിനത്തിൽ കൂടുതൽ സമയം ഇരുവരും ജോലിയിലായിരുന്നു.അശോകൻ കിണറിൽ നിന്ന് മണ്ണ് വെട്ടി കൂടയിലാക്കി ഉത്തോലക രീതിയിൽ കിണറ്റിനുള്ളിൽ നിന്ന് തന്നെ  കയറ് വലിച്ച് മുകൾവശത്തെത്തിക്കുകയും ഭാര്യ സിനി മൺകൂട്ട പിടിച്ചെടുത്ത് മണ്ണ് പുറത്തേക്കിടുകയാണ് പതിവ്. ചില സമയങ്ങളിൽ സഹായത്തിനായി പ്ലസ്ടു വിദ്യാർത്ഥിനിയായ മകൾ അമയയും ഒപ്പം ചേരും. കിണറിൽ ജലസാന്നിദ്ധ്യം കണ്ട ഉടനെ തന്നെ മുഴുവൻ സ്നേഹിതരേയും വിളിച്ചറിയിക്കുകയായിരുന്നു.
മഴ കുറവുള്ള മാസങ്ങളിലാണ് കിണർ കുഴിക്കാൻ ഉത്തമമെന്നും ഈ കാലത്ത് കുഴിക്കുന്ന കിണറുകളിൽ ജലസ്രോതസ് നിലനിൽക്കുമെന്ന് പറഞ്ഞു കേട്ടിരുന്നതായി അശോകൻ പറഞ്ഞു. നാട്ടിൽ കുടിവെള്ള ക്ഷാമം അനുഭവപെടുന്നവർ കിണർ കുഴിക്കാൻ താൽപര്യപെടുകയാണെങ്കിൽ വേണ്ട നിർദ്ദേശങ്ങളും, സഹായവും നൽകാൻ തയ്യാറാണെന്നും എന്ത്പ്രവൃത്തിയാണെങ്കിലും ദൃഢവിശ്വാസമുണ്ടെങ്കിൽ സ്വയം ചെയ്തു തീർക്കാനാവുമെന്നാണ് തന്റെ കിണറ് പണിയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതെന്നുമാണ് ഇദ്ദേഹം പറയുന്നത്.പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ മുൻനിരക്കാരികൂടിയാണ് ഭാര്യ സിനി. ദമ്പതികൾ ഒരുമിച്ച് കുഴിച്ച കിണർ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത് .വരുന്നവരോട് നിത്യ അഭ്യാസിക്ക് ആനയേയും എടുക്കാം എന്ന സന്ദേശം നൽകുകയാണ് ചെറിയനാട് കാണിമ്മൽ അശോകനും കുടുംബവും.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612