1470-490

കോഫി ഹൗസ് ജീവനക്കാരുടെ ശമ്പള പ്രശ്നം പരിഹാരം ഏപ്രിൽ 17 ന്


ഇന്ത്യൻ കോഫി സഹകരണ സംഘത്തിന് കീഴിലെ തൊഴിലാളികളുടെ ശമ്പളം ലഭിക്കാത്ത പ്രശ്നത്തിന് ഇന്ന് (ഏപ്രിൽ 17 വെളളി) തീരുമാനമാക്കും. ഈ പ്രശ്നത്തിൽ ജില്ലാ ലേബർ ഓഫീസറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ്പ് കെ.രാജൻ നിർദ്ദേശിച്ചു. പ്രശ്ന പരിഹാരത്തിന്ന് സംഘത്തോട് ബാങ്കുകളെ സമീപിക്കാനും നിർദ്ദേശിച്ചു. മാർച്ച് 23 വരെ തൊഴിൽ ചെയ്തിട്ടും തൊഴിലാളികൾക്ക് 2000 രൂപ വീതമാണ് ഇതുവരെ ലഭിച്ചത്. ശമ്പളം ലഭിക്കാത്തതിനാൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. വെള്ളിയാഴ്ച ഇന്ത്യൻ കോഫി സഹകരണ സംഘം പ്രവർത്തകരും ജില്ലാ കളക്ടർ എസ് ഷാനവാസും ചീഫ്. വിപ്പ് കെ.രാജനുമായി ചർച്ച നടത്തും.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612