1470-490

ആയുർരക്ഷ ക്ലിനിക് ആരംഭിച്ചു


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് ആയുർരക്ഷ ക്ലിനിക്കുകൾ ആരംഭിച്ചു. കോവിഡ് 19 പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുർവേദം ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതിന്റെ ഫലമായാണ് ക്ലിനിക്കുകൾ ആരംഭിച്ചത്. ജില്ലയിലെ എല്ലാ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും പ്രതിരോധ മരുന്നുകളും ചികിത്സ കഴിഞ്ഞവർക്ക് ശരീരബലം പുനഃസ്ഥാപിയ്ക്കാനുള്ള മരുന്നുകളും വിതരണം ചെയ്യുന്നതാണ്. ആയുർരക്ഷ ക്ലിനിക്കുകളുടെ ഔദ്യോഗിക പ്രഖ്യപനം രാമവർമ്മ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശൻ, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാമള, നാഷണൽ ആയുഷ് മിഷൻ പ്രോഗ്രം മാനേജർ ഡോ. ശ്രീവൽസ് എന്നിവർ പങ്കെടുത്തു.

Comments are closed.