1470-490

സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് സോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെഡ് സോൺ ജില്ലകളിൽ കേന്ദ്രത്തോട് മാറ്റം നിർദ്ദേശിക്കാനും സർക്കാർ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളിൽ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം പൊതുവെ വിലയിരുത്തിയത്. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണിൽ ഉൾപ്പെടുത്തുക,രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളിൽ മാറ്റം വരുത്തിയത്. വയനാടും കോട്ടയവും ഗ്രീൻ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിർദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഈ ജില്ലകളെ അതാത് സോണുകളിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിക്കും.

Comments are closed.