1470-490

രാജ്യത്ത് 170 Hotspot കൾ, കേരളത്തിൽ 6

70 ഹോട്ട്‌സ്‌പോട്ടുകൾ
കോവിഡ്‌ ബാധിത ജില്ലകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്‌സ്‌പോട്ടുകളും നോൺ ഹോട്ട്‌സ്‌പോട്ടുകളുമായി തരംതിരിച്ചു. ഇതേവരെ ഒരു രോഗിപോലുമില്ലാത്ത ജില്ലകൾ ഗ്രീൻ സോണിലാണ്‌. രോഗവ്യാപനംകൂടുതലായുള്ള 123 ജില്ലയും കോവിഡ്‌ ക്ലസ്റ്ററുകളുള്ള 47 ജില്ലയുമാണ്‌ ഹോട്‌സ്‌പോട്ടിലുള്ളത്‌. കാസർകോട്‌, കണ്ണൂർ, വയനാട്‌, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഇതിൽപ്പെടും. ക്ലസ്റ്റർ ഉള്ള ജില്ലയെന്ന നിലയിലാണ്‌ വയനാട്‌ ഉൾപ്പെട്ടത്‌. കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട തൃശൂർ, ഇടുക്കി, കൊല്ലം, പാലക്കാട്‌, കോട്ടയം, ആലപ്പുഴ ജില്ലകൾ നോൺ ഹോട്ട്‌സ്‌പോട്ടുകളാണ്. ഗ്രീൻ സോണിൽ കേരളത്തിൽനിന്ന്‌ ഒരു ജില്ലയുമില്ല. നിലവിൽ ഒമ്പത്‌ രോഗികളുള്ള കോഴിക്കോട്‌ ഒരു പട്ടികയിലുമില്ല.

Comments are closed.