1470-490

ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നൽകി


അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘം
കൊവിഡ് 19 നെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘം 15,43,880 രൂപയുടെ ചെക്ക് കൈമാറി. സംഘം പ്രസിഡന്റ് ടി.കെ. മാധവൻ ഗീതഗോപി എംഎൽഎയെ ചെക്ക് എൽപിച്ചു. തൃശ്ശൂർ താലൂക്ക് താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും പ്രസിഡന്റിന്റെ ഓണറേറിയം ഉൾപ്പെടെയാണ് 15,43,880 രൂപയുടെ ചെക്ക് കൈമാറിയത്. സംഘം വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ ഭരണ സമിതി അംഗങ്ങളായ സി.ആർ മുരളീധരൻ, എ.ബി ജയപ്രകാശൻ, കെ.പി ചന്ദ്രൻ, ടി എൻ ചന്ദ്രപാലൻ, സംഘം സെക്രട്ടറി കെ.വി വിനോദൻ എന്നിവർ പങ്കെടുത്തു. നേരത്തെ ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട തൃശ്ശൂർ താലൂക്കിലെ മുഴുവൻ ചെത്ത് തൊഴിലാളികൾക്കും 2000 രൂപയുടെ സാമ്പത്തിക സഹായം സംഘം നൽകിയിരുന്നു. കൂടാതെ തെങ്ങ് ഒരുക്കുന്നതിനായി 5000 രൂപയുടെ പലിശ രഹിത വായ്പയും സംഘം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ അടിക്കുറിപ്പ്: അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1543880 രൂപയുടെ ചെക്ക് ഗീതഗോപി എംഎൽഎയ്ക്ക് കൈമാറുന്നു

സഞ്ചയിക തുക ദുരിതാശ്വാസനിധിയിലേക്ക്
നൽകി ആര്യ കൃഷ്ണ
ചെറിയ ചെറിയ തുകകളായി സ്‌കൂൾ സഞ്ചയികയിൽ ചേർത്തുവെച്ച് ലഭിച്ച പതിനായിരം രൂപ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ് കൊച്ചു മിടുക്കിയായ ആര്യ കൃഷ്ണ. അയ്യന്തോൾ ഒളരിക്കര ഗവൺമെന്റ് യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ആര്യ കൃഷ്ണ. സ്‌കൂളിലെ ധന സമ്പാദ്യ പദ്ധതിയായ സഞ്ചയികയിൽ ചേർത്തുവെച്ചു കിട്ടിയതും സ്‌കൂളിലെ മികച്ച കലാസാഹിത്യ പ്രകടനങ്ങൾക്ക് അധ്യാപകരുടെ പേരിലുള്ള എൻഡോവ്മെന്റ് അവാർഡുകൾ നേടിയപ്പോൾ കിട്ടിയ തുകകളും ചേർത്തുവച്ചാണ് ആര്യാകൃഷ്ണ ഈ തുക ജില്ലാകലക്ടർ എസ് ഷാനവാസിന് കൈമാറിയത്. അച്ഛൻ മേൽവീട്ടിൽ ബിജുവിനൊപ്പമാണ് ആര്യാകൃഷ്ണ കളക്ടറുടെ ചേംബറിൽ എത്തിയത്. ഇതേ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്ന സഹോദരി ആര്യനന്ദ സ്വരുക്കൂട്ടിയ ചെറിയ തുക സാമ്പത്തിക നിലവാരം കുറഞ്ഞ സഹപാഠിക്ക് നൽകി ഇതിനുമുമ്പ് മാതൃകയായിരുന്നു. സമ്പാദ്യമായ 10000 രൂപ എന്തുചെയ്യണം എന്ന ചോദ്യത്തിൽ നിന്നാണ് ആര്യകൃഷ്ണ ഈ തുക കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകാമെന്ന് അച്ഛനെ അറിയിച്ചത്.

Comments are closed.