1470-490

വേൾഡ് ട്രേഡ് സെൻ്ററിൽ ഒരുങ്ങുന്നത് 3000 ബെഡ്

ദുബായിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ താത്കാലിക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കുന്നത്. അതിൽ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുൽഖാദർ. കൊവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികൾ ഒരുക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയാറാണ്. ആശുപത്രിയുടെ അവസാന ഘട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ ആശുപത്രിയിൽ നിയമിക്കുമെന്നാണ് വിവരം. കൊവിഡ് രോഗികൾക്കായി 10000 ബെഡുകളാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദർശനങ്ങൾ നടക്കുന്ന ഇടമാണ് ദുബായ് വേൾഡ് ട്രേഡ് സെന്റർ.

Comments are closed.