1470-490

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം; ഏഴ് പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഏഴ് പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് സ്വദേശികളായ നാല് പേരും കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കൊല്ലം സ്വദേശിയായ ഒരാളും ഇന്ന് കൊവിഡ് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 167 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Comments are closed.