1470-490

ഈ വർഷം തൃശൂർ പൂരമില്ല

കൊവിഡ് ഭീഷണി സംസ്ഥാനത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം ഉണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ചെറുപൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ മാറ്റി. മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
. പൂരവുമായി ബന്ധപ്പെട്ട ഒരു പരിപാടിയും നടക്കില്ല. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമേ നടക്കുകയുള്ളു. ഘടകപൂരങ്ങളും പൂരം പ്രദർശനവും വേണ്ടെന്നു വച്ചു. ക്ഷേത്രത്തിനുള്ളിൽ ഭക്തരേയും അനുവദിക്കില്ല.

ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാവും നടക്കുക. പൊതുജന നന്മ കണക്കിലെടുത്ത് പൂരം പൂർണമായും ഒഴിവാക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹിയും അറിയിച്ചു. ഒരു ആനയെ പോലും
എഴുനെള്ളിക്കാതെയാകും ചടങ്ങുകൾ.

Comments are closed.