1470-490

അവശ്യസാധനങ്ങൾ ഇനി നിങ്ങളുടെ വീട്ടിലെത്തും..

 കോട്ടക്കൽ :കോട്ടക്കൽ നഗരസഭയും, ഏയ് ഓട്ടോ ആപ്പും ചേർന്ന് നടപ്പാക്കുന്ന സൗജന്യ ഡെലിവറി സംവിധാനം ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി.കോട്ടക്കൽ നഗരത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഈ സേവനം ലഭ്യമാവുക.
ആപ്പ് സ്റ്റോറിലോ, ഗൂഗിൾ പ്ലേസ്റ്റോറിലോ പോയി aye auto,  അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, അവിടെ കാണുന്ന ഓൺലൈൻ സ്റ്റോറിൽ കേറി അവശ്യ സാധനങ്ങൾ, പച്ചക്കറി, ഫ്രൂട്ട്സ്, ചിക്കൻ എന്നിവ ഓർഡർ ചെയ്യാം.നഗരത്തിലെ വിവിധഹോട്ടലുകളിലെ ഭക്ഷണവും ആപ്പ് വഴി തന്നെ ജനങ്ങൾക്ക് ബുക്ക് ചെയ്യാം.പൂർണ്ണമായും സാങ്കേതികവൽക്കരിച്ച സൗജന്യഡെലിവറി പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ നഗരസഭയാണ് കോട്ടക്കൽ. 
പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ ചെയർമാൻ കെ കെ നാസർ നിർവഹിച്ചു.ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, കൗൺസിലർമാരായ സുലൈമാൻ പാറമ്മൽ, ലൈലാ റഷീദ്, സഹകരണാശുപത്രി ചെയർമാൻ ചോലക്കൽ കരീം, എന്നിവർ സംബന്ധിച്ചു 

Comments are closed.