1470-490

അസംഘടിതരെയും പരിഗണിക്കണം,മുഖ്യമന്ത്രിക്ക് കത്ത്

പഴയന്നൂർ: കോവിഡ്-19 വൈറസ് വ്യാപന പശ്ചാതലത്തില്‍ അസംഘടിതരെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും രമ്യഹരിദാസ് എം.പി.,യു.ആര്‍.പ്രദീപ് എം.എല്‍.എ.എന്നിവര്‍ക്ക് നിവേദനം നല്‍കി. ചേലക്കര 24മനൈ തെലുങ്ക് ചെട്ടിയാര്‍ ചേലക്കര സമുദായം പ്രസിഡന്റ് എ.ചന്ദ്രന്‍,സെക്രട്ടറി സി.ആര്‍.കിഷോര്‍കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

24 മനൈ തെലുങ്ക് ചെട്ടിയാര്‍ സമുദായത്തില്‍പ്പെട്ട തൃശ്ശൂര്‍,പാലക്കാട് ജില്ലയിലെ ബഹുഭൂരിഭാഗം വരുന്ന കുടുംബാംഗങ്ങള്‍ തുണികച്ചവടവും ഉത്സവ ആഘോഷ കച്ചവടങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. തുണികള്‍,മാക്‌സികള്‍,പുതപ്പുകള്‍,സെറ്റ് മുണ്ടുകള്‍ എന്നിങ്ങനെയുള്ളവ ഹോള്‍സെയില്‍ വ്യാപാരികളില്‍ നിന്ന് വാങ്ങി തുച്ഛമായ ലാഭത്തിന് വീടുകളിലും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലുമെല്ലാം തലചുമടായി ഏറ്റി വില്‍പ്പന നടത്തി വരുന്നവരും ഉത്സവ-പെരുന്നാള്‍-നേര്‍ച്ച ആഘോഷങ്ങളില്‍ ബലൂണ്‍,ടോയ്‌സ്,ഹല്‍വ,പൊരി കച്ചവടം നടത്തുവരികയും ചെയ്യുന്നവരും വളരെ കൂടുതലാണ്. സ്ത്രീ-പുരുഷ ഭേദമെന്യേ ബഹുഭൂരിഭാഗം കുടുംബങ്ങളുടെയും പ്രധാന വരുമാനമാര്‍ഗ്ഗവും ഇത്തരം ജോലികള്‍ തന്നെയാണ്.

കോവിഡ്-19 വൈറസ് വ്യാപന പശ്ചാതലത്തില്‍ സംഘടിതരല്ലാത്ത സമുദായ ജനങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് ഉള്ളത്. വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളെയും ഉത്സ ആഘോഷങ്ങളെല്ലാം തന്നെ ഇത്തവണ ജോലിക്ക് പോകാന്‍ സാധാക്കാത്തതിനാല്‍ കയ്യില്‍ പൈസ ഇല്ലാത്ത സ്ഥിതിയാണ്. ‘സാമൂഹിക അകലം പാലിക്കുക’ എന്നത് കൊണ്ട് തന്നെ വീടുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ കയറിച്ചെന്ന് അടുത്തകാലങ്ങളില്‍ വില്‍പ്പന നടത്തുവാന്‍ സാധിക്കാത്ത അവസ്ഥയുമാണ്.

സ്‌കൂള്‍ തുറന്നാള്‍ ബാഗ്,തുണി,ഫീസ് തുടങ്ങി കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കുള്ള ചിലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുകയുമില്ല. ഇതിന് പുറമെ സ്ഥിരമായി വായ്പകളെടുത്താണ് കച്ചവടങ്ങള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത്തരം വായ്പകളുടെ തിരിച്ചടവ് നടത്തുവാനും പണമില്ലാത്ത അവസ്ഥയുമാണ്. അടിയന്തിരമായി സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികളെ കൂടി പരിഗണിക്കണമെന്നും പലിശരഹിതവായ്പകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612