1470-490

ലഘുചിത്രവുമായി വാകയിലെ കലാകാരൻമാർ.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകുന്ന ദൃശ്യങ്ങളടങ്ങിയ ഹൃസ്വ ചിത്രങ്ങളിലെ ജലത്തിന്റെ അമിത ഉപയോഗത്തിനെതിരെ 20 സെക്കന്റുള്ള ലഘുചിത്രവുമായി വാകയിലെ കലാകാരൻമാർ. ഈ കൊറോണ കാലത്ത് 20 സെക്കന്റ് കൈ കഴുകുന്ന വീഡിയോകളിൽ അനാവശ്യമായി വെള്ളം പാഴാക്കിക്കളയുന്നതു . ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാകയിലെ ഒരു കൂട്ടം കലാകാരൻമാർ ജലത്തിന്റെ അമിത ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ ലഘുചിത്രമെന്ന ആശയവുമായി രംഗത്തിറങ്ങിയത്. പൂർണ്ണമായും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ ഏറെ പേരും വീടുകളിൽ ഇരുന്നാണ് തങ്ങളുടെ ജോലികൾ ചെയ്തത്.ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് തിരക്കഥ എഴുതി, സംവിധായകനായ ബാബുവാകയ്ക്കും,  ഗാനമെഴുതി സോപാന സംഗീത കലാകാരനായ  ജ്യോതിദാസ് ഗുരുവായൂരിനും അയച്ചു കൊടുക്കുകയായിരുന്നു.ജ്യോതിദാസ് വരി ഈണമിട്ട് ആലപിച്ച് ഉണ്ണികൃഷ്ണന് തിരിച്ചയച്ചു. അതിനിടെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് തയ്യാറാക്കി, വാക സ്വദേശികളായ  ശിവശങ്കരനും ശിവദാസനും അഭിനയിക്കാൻ തയ്യാറായതോടെ, സംവിധായകനായ ബാബു വാക തന്നെ ഛായഗ്രഹണവും നിർവ്വഹിക്കുകയായിരുന്നു.ഗുരുവായൂർ സ്വദേശി  രതീഷ് രഘുനന്ദനൻ വീഡിയോ  എഡിറ്റിംഗ് ചെയ്ത് തരാമേൽക്കുകയും, വാർഡ് മെമ്പറായ കെ.ഒ.ബാബുവിന്റെ കൈവശം  രതീഷിന് എത്തിക്കുകയായിരുന്നു.  മലയാളത്തിലും ഇംഗ്ലീഷിലുമായാണ് 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്ത രതീഷ് അയച്ചു കൊടുക്കുകയായിരുന്നു.പഴയ കാലത്ത് വീടുകളുടെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരിക്കും. പുറത്ത് പോയി വരുന്നവർ  കയ്യും കാലും മുഖവും കഴുകി മാത്രമെ  അകത്ത് പ്രവേശിക്കാൻ പാടുള്ളൂ എന്നതായിരുന്നു ആ കാലത്തെ രീതി. ഏറ്റവും കുറവ് ജലം മാത്രം ഉപയോഗിക്കുന്നതിനാണ്കിണ്ടി ഉപയോഗിച്ചിരുന്നത്. ഈ കാലഘട്ടത്തിൽ കിണ്ടി ഉപയോഗിച്ച് ജലത്തിന്റെ ഉപയോഗം കുറയ്ക്കു എന്ന സന്ദേശം പങ്കുവെയ്ക്കുന്ന ലഘുചിത്രം വി കെ ബി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രീകരിച്ചത്. ആചാര്യൻ എന്ന പേരിൽ  സീറോ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ആദ്യ ഫിലിം വിഷുദിനത്തിൽ യു ട്യൂബിൽ പ്രകാശനം ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Comments are closed.