സ്വകാര്യ ബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി അടയ്ക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സ്റ്റേജ് ക്യാരേജ് നികുതി അടയ്ക്കേണ്ട തീയതി നീട്ടി. ഏപ്രിൽ 30 വരെയാണ് തീയതി നീട്ടിയത്. നേരത്തെയും നികുതി അടയ്ക്കേണ്ട തീയതി നീട്ടി നൽകിയിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 15 ന് ആയിരുന്നു നികുതിയടക്കേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഡ്രൈംവിഗ് ലൈസൻസിനുള്ള ലേണിംഗ് ലൈസൻസിന്റെ കാലാവധി തീരുന്നവരുണ്ട്. ഈ കാലാവധി ഗതാഗതവകുപ്പ് പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments are closed.