1470-490

നിർധനരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ് നടത്താനാവശ്യമായ മരുന്നുകളടക്കമുള്ള കിറ്റുകൾ വിതരണം ചെയ്തു.

താനൂർ
വി അബ്ദുറഹിമാൻ എംഎൽഎയുടെ എൻ്റെ താനൂർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ താനൂർ നിയോജക മണ്ഡലത്തിലെ നിർധനരായ കിഡ്നി രോഗികൾക്ക് ഡയാലിസിസ് നടത്താനാവശ്യമായ മരുന്നുകളടക്കമുള്ള കിറ്റുകൾ വിതരണം ചെയ്തു.
താനാളൂർ ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങിൽ താനാളൂർ പഞ്ചായത്തിലേക്കാവശ്യമായ 33 രോഗികൾക്കുള്ള കിറ്റുകൾ
വി അബ്ദുറഹിമാൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജിക്ക് കൈമാറി. താനാളൂർ പഞ്ചായത്ത് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി ചെയർമാൻ വി അബ്ദുറസാഖിന്റെ സാന്നിധ്യത്തിലായിരുന്നു കിറ്റുകൾ കൈമാറിയത്.
വരും ദിവസങ്ങളിൽ ഒഴൂർ, പൊൻമുണ്ടം, ചെറിയമുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ
രോഗികൾക്ക് കിറ്റുകൾ നൽകുമെന്ന് വി അബ്ദുറഹിമാൻ എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ നിർധനരായ മുഴുവൻ ഡയാലിസിസ് രോഗികൾക്കും ആവശ്യമായ മരുന്നുകൾ കേരളത്തിനകത്തും പുറത്തു നിന്നുമായാണ് സംഘടിപ്പിച്ചത്
കൂടുതൽ മരുന്നുകളെത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

Comments are closed.