1470-490

ലോക്ക്ഡൗൺ ലംഘനം: തൃശൂർ ജില്ലയിൽ ഇതുവരെ 6622 കേസുകൾ


ലോക്ക് ഡൗൺ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ 6622 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. തൃശൂർ സിറ്റിയിൽ 3289 കേസുകളും റൂറൽ പോലീസ് ജില്ലയിൽ 3333 കേസുകളുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. വ്യാജവാർത്ത പ്രചരിപ്പിക്കൽ, ലോക്ക് ഡൗൺ ലംഘനം, ക്വാറന്റൈയിൻ ലംഘനം, അബ്കാരി കേസുകൾ എന്നിങ്ങനെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 6841 ആണ്. ഈ കേസുകളിലായി 8559 പേർ അറസ്റ്റിലായി. ലോക്ക് ഡൗൺ ലംഘിച്ചതിന്റെ പേരിൽ ഇതുവരെ 4919 വാഹനങ്ങൾ പോലീസ് പിടിച്ചെടത്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് 33 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.

Comments are closed.