1470-490

ലോക്ക് ഡൗൺ: എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് 21 പ്രത്യേക ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്. കാൻസർ രോഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാൽ അവർക്ക് ദീർഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം ഒരുക്കുന്നത്.

ആർസിസിയുടെ സഹകരണതത്തോടെയാണ് നിലവിൽ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. മറ്റ് കാൻസർ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Comments are closed.