1470-490

പകര പൗരസമിതിയുടെ പട്ടിണി രഹിത ഗ്രാമം പദ്ധതി ജനശ്രദ്ധ പിടിച്ചു പറ്റുന്നു

പകര പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ലോക് ഡൗൺ കാലത്ത് ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി രോഗികൾ, നിർധനർ, അഥിതി തൊഴിലാളികൾ, പ്രവാസികൾ ഉൾപ്പെടെ ഇരുന്നൂറിലധികം കുടുംബങ്ങൾക്കാണ് ഭക്ഷണക്കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തത്. വിവിധ ഘട്ടങ്ങളിലായി നടന്ന വിതരണത്തിന് സമദ് പകര, റിയാസ് പാറപ്പുറത്ത്, കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, മുഹ്സിൻ ടി.പി.എം., പൂതിയിൽ ലത്തീഫ്, ജാബിർ പകര, സി.ടി. സലാം, എ. ലിനേഷ്, ഫൈസൽ മേലേതിൽ, നിസാർ കോരാത്ത്, ടി.പി. ഹമീദലി, ഒ.പി. സഹീർ, ടി.പി. തമീം മാസ്റ്റർ, ഒ. പി. ഇബ്രാഹിം കുട്ടി , ടി.പി. മുഹീനുദ്ദീൻ, ലത്തീഫ് കൂടാത്ത്, ആഷിഖ് കൂടാത്ത് എന്നിവർ നേതൃത്വം നൽകി. കൂടാതെ ഹാൻഡ് വാഷ് , സാനിറ്റയിസർ വിതരണം , ആരോഗ്യ ശുചിത്വ ബോധവൽക്കരണം തുടങ്ങിയ പരിപാടികളും നടത്തി വരുന്നു . ലോക്ക് ഡൗൺ കാലത്ത് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്ന വിവിധങ്ങളായ പദ്ധതികൾ തുടർന്നുള്ള ദിവസങ്ങളിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും പട്ടിണി രഹിത ഗ്രാമം ആണ് മുഖ്യ അജണ്ടയെന്നും ഭാരവാഹികൾ അറിയിച്ചു

Comments are closed.