1470-490

പോലീസ് സേനാംഗങ്ങൾക്ക് അത്താഴമൊരുക്കി നൽകി പഞ്ചായത്ത് അംഗം.

കൊവിഡ് 19-ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ രാവും പകലുമില്ലാതെ സേവന സന്നദ്ധരായ പോലീസ് സേനാംഗങ്ങൾക്ക് അത്താഴമൊരുക്കി നൽകി പഞ്ചായത്ത് അംഗം. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ലീവില്ലാതെ 24 മണിക്കൂറും സേവനത്തിലേർപ്പെട്ട കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്ദ്യോഗസ്ഥർക്കാണ് ചൂണ്ടൽ പഞ്ചായത്ത് അംഗം എം.കെ. ആന്റണിയും ചൂണ്ടൽ സ്വദേശി സി.ജെ.ജോൺസനും ചേർന്ന് ദിവസവും അത്താഴമൊരുക്കി നൽകിയത്. കഴിഞ്ഞ 15 ദിവസമായി ഇരുവരും ചേർന്നാണ് വീടുകളിൽ തയ്യാറാക്കിയ ഭക്ഷണം പോലീസ് സ്റ്റേഷനിൽ എത്തിച്ചു നൽകി കൊണ്ടിരുന്നത്. സ്റ്റേഷനിൽ സേവനം ചെയ്തുവരുന്ന മുഴുവൻ സേനാംഗങ്ങൾക്കുമുള്ള ഭക്ഷണമാണ് തയ്യാറാക്കി നൽകുന്നത്. പത്ത് ദിവസം ഭക്ഷണം നൽകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് അഞ്ച് ദിവസത്തേക്ക് കൂടി നീണ്ടിയ ഭക്ഷണ വിതരണം വിഷു ദിനത്തിൽ സദ്യയോടെ അവസാനിപ്പിച്ചു. ഈസ്റ്റർ ദിനത്തിൽ ചിക്കൻ ബിരിയാണിയാണ് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കി നൽകിയത്. ആന്റണിയും, ജോൺസനും ചേർന്ന് സ്റ്റേഷനിലെത്തിച്ച ഭക്ഷണം സബ്ബ് ഇൻസ്പെക്ടർ ഇ. ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങൾ ഏറ്റുവാങ്ങി. സ്റ്റേഷനിലെ മെസിൽ ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിളമ്പി നൽകാനും ആന്റണിയും ജോൺസനും നേതൃത്വം നൽകി. ഭക്ഷണ വിതരണം നടത്തിയ ഇരുവരെയും സബ്ബ് ഇൻസ്പെക്ടറും, സേനാംഗങ്ങളും  അനുമോദിച്ചു.

Comments are closed.