1470-490

കോവിഡ് 19 കർഫ്യൂ കാലയളവിൽ ഇന്ത്യൻ സ്കൂളുകൾ ഫീസ് ഈടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ സോഷ്യൽ ഫോറം

റിയാദ്: കോവിസ് 19 കർഫ്യൂ നിലനിൽക്കുന്ന സമയത്ത് ഇന്ത്യൻ സ്കൂളുകൾ ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പെടെയുള്ള സ്കൂൾഫീസ് ഈടാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ സോഷ്യൽ ഫോറം. മിക്ക വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുകയും, സ്ഥാപനം അവസാനിപ്പിച്ചതിന്റെ ഫലമായി നിരവധി പ്രവാസികൾക്ക് ജോലി നഷ്‌ടപ്പെടുകയും, കമ്പനികൾ വേതനം വെട്ടിക്കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം ഒരു നടപടി പ്രവാസി കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.

അതിനാൽ, സ്കൂൾ ഫീസ് ഈടാക്കുന്നത് കുറഞ്ഞത് മൂന്ന് മാസത്തേക്കോ, അല്ലെങ്കിൽ ഈ പകർച്ചവ്യാധിയിൽ നിന്ന് കരകയറുന്നതുവരെയോ നീട്ടിവെക്കാൻ ആവശ്യമായ അടിയന്തര നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകിയിരിക്കുകയാണ് ഇന്ത്യൻ സോഷ്യൽ ഫോറം.

ഈ പ്രതിസന്ധി സമയത്ത് 3 മാസത്തെ ലെവി ഉൾപ്പെടെ ഇഖാമ ചാർജ് ഈടാക്കാതെ പുതുക്കി നൽകാൻ ഉള്ള സൗദി സർക്കാരിൻ്റെ ഉദാരമായ തീരുമാനം പ്രവാസികൾക്ക് ആശ്വാസകരമാണന്നും, ഇത്തരം ഒരു നടപടി സ്കൂൾ ഫീസിൻ്റെ കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് മുഹമ്മദ് ഹാരീസ് മംഗലാപുരം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Comments are closed.