1470-490

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായി.

ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച, തുടങ്ങിയ കേസുകളിലെ പ്രതിയായ കുറ്റിച്ചിറ രണ്ട് കൈ സ്വദേശി തട്ടകം വീട്ടിൽ ഡേവീസ് എന്ന 50 കാരനെയാണ് വെള്ളികുളങ്ങര സി.ഐ-കെ.പി. മിഥുന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2019 മെയ് മാസത്തിൽ മോസ്കോ നഗർ സ്വദേശി കായംകുളം വീട്ടിൽ നിഷാദിനെ മാരകായുധ ഉപയോഗിച്ച് ഇരുകാലുകളും വലതു കൈയ്യും തല്ലിയൊടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഡേവീസിനെ അറസ്റ്റ് ചെയ്തത്. ഡേവീസിനെതിരെ വെള്ളികുളങ്ങര ,എറണാകുളം സെട്രൽ, തൃശ്ശൂർ ഈസ്ററ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനൽ കേസ്സുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ് മോഷണം ,ചന്ദനമോഷണം മുതലായ കേസുകളും ഡേവീസിൻ്റെ പേരിലുണ്ട്. അന്വഷണ സംഘത്തിൽ എസ് ഐ സാൻസൺ, എ എസ് ഐ ജോഷി, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ് ,സജീവൻ , സനൽ ,ഷീജ , അബ്ദുൾ സലാം എന്നിവരുമുണ്ടായിരുന്നു .

Comments are closed.