1470-490

കൊവിഡ് – 19 തലശ്ശേരിയിൽ കടുത്ത നിയന്ത്രണം


തലശ്ശേരി: ലോക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിൽ തലശ്ശേരിയിലും സമീപ പഞ്ചായത്തുകളിലും നിയന്ത്രണം കർശനമാക്കി. കോവിഡ് കേസുകൾ കണ്ണൂർ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത് തലശ്ശേരി താലൂക്കിലാണ്. അതിനാൽ നിയന്ത്രണം വേണമെന്ന് ആരോഗ്യ മേഖലയിൽ നിന്ന് കർശന നിർദേശമുളള സാഹചര്യത്തിലാണ് പഞ്ചായത്തുകൾക്ക് പുറമെ തലശ്ശേരി മുനിസിപ്പൽ പരിധിക്കകത്തും ഏപ്രിൽ 20വരെ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിൽ തുറന്നു പ്രവർത്തിക്കുന്ന പലവ്യഞ്ജന, പച്ചക്കറി, ബേക്കറി കടകൾ രാവിലെ മുതൽ ഉച്ച രണ്ട് വരെ മാത്രമേ തുറക്കാൻ പാടുളളു. മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കും. ലോക്ഡൗൺ നിയമം കർശനമായി പാലിക്കാൻ ജനങ്ങളും വ്യാപാരി സമൂഹവും തയ്യാറാകണമെന്ന് എ.എൻ. ഷംസീർ എം.എൽ.എ അഭ്യർഥിച്ചു. വാഹനങ്ങളിൽ അനാവശ്യമായി കറങ്ങുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകും. തലശ്ശേരി സബ് കലക്ടർ ഒാഫീസിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ എ.എൻ. ഷംസീർ എം.എൽ.എ, സബ്കലക്ടർ ആസിഫ് കെ. യൂസഫ്, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എം. ഷീബ (കതിരൂർ), എ.കെ. രമ്യ (എരഞ്ഞോളി), വി.കെ. രാേഗഷ് (ചൊക്ലി), എ. ശൈലജ (പന്ന്യന്നൂർ), റവന്യൂ വകുപ്പ് ഉേദ്യാഗസ്ഥർ എന്നിവർ യോഗത്തിൽ പെങ്കടുത്തു. അതേ സമയം നഗരസഭക്കുള്ളിൽ ഏപ്രിൽ 20 വരെ മൽസ്യ – മാംസ കച്ചവടം നിരോധിച്ചു. നഗരസഭ ചെയർമാൻ സി.കെ.രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം 20ന് ശേഷം തുറന്ന് പ്രവർത്തിക്കുന്നതിനെപ്പറ്റി യോഗം ചേർന്ന് തീരുമാനിക്കും. നഗരസഭ സിക്രട്ടറി കെ. മനോഹരൻ, സി.ഐ. സനൽ, വില്ലേജ് ഓഫീസർ കെ.രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

Comments are closed.