1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ കൂടി രോഗമുക്തരായി


കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം വൈകാതെ ആശുപത്രി വിടും
മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച മൂന്നു പേര്‍ കൂടി രോഗമുക്തരായി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85 കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51 കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരന്‍ എന്നിവര്‍ക്കാണ് വിദഗ്ധ ചികിത്സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തരായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഇവര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് ഇവര്‍ വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 11 ആയി. ഇതുവരെ എട്ട് പേരാണ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇപ്പോള്‍ രോഗമുക്തരായ മൂന്നു പേരെ കൂടാതെ നിലവില്‍ എട്ടു പേരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിതരായി ഐസൊലേഷനില്‍ കഴിയുന്നത്. രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങിയവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്

Comments are closed.