1470-490

കോവിഡ് 19 പോരാട്ടം പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകരും


ജനത അതീവ ജാഗ്രതയോടെ കോവിഡ് 19 നെതിരെ പൊരുതിക്കൊണ്ടിരിക്കുമ്പോൾ ആ പോരാട്ടത്തിന് സംസ്‌കാരിക കേരളത്തിന്റെ പിന്തുണ. ലോക് ഡൗൺ കാലത്ത് പ്രതിരോധത്തിന്റെയും സമൂഹ്യ അകലത്തിന്റെയും പ്രധാന്യം നമ്മെ ഓർമ്മപ്പെടുത്തുകയാണ് കേരളത്തിലെ സാഹിത്യകാരന്മാർ. കേരള സാഹിത്യ അക്കാദമി ഫേസ്ബുക്ക് പേജിലൂടെയാണ് എഴുത്തുകാർ ലോക് ഡൗണിനെക്കുറിച്ച് സംസാരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എം മുകുന്ദൻ, എം കെ സാനു, വി.മധുസൂദനൻ നായർ, ഡോ.ഖദീജ മുംതാസ്, സി.രാധാകൃഷ്ണൻ തുടങ്ങിയവരുടെ വാക്കുകളിലൂടെ സാമൂഹ്യ അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
‘ഇപ്പോൾ ഏറ്റവുംകൂടുതൽ വേണ്ടത് ശാസ്ത്രബോധമാണ്. ശാസ്ത്ര ബോധത്തോടു കൂടിയുള്ള ഒരു സമീപനം. ഈ വൈറസ് എന്താണ്. അതെങ്ങനെയാണ് പടരുന്നത് എന്നുള്ള വ്യക്തമായ ബോധം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്’. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ വാക്കുകളാണിത്.

Comments are closed.