1470-490

കോവിഡ്- 19′, ഒരു നാടിന്റെ സംരക്ഷണം ഏറ്റെടുത്ത് അക്ഷര സാംസ്ക്കാരിക വേദി ശ്രദ്ധേയമാവുന്നു


നരിക്കുനി: -കോവിഡ്- 19- ൽ നിന്ന് ഒരു നാടിനെ സംരക്ഷിക്കുക എന്ന ദൗത്യവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ ,ആവശ്യ വസ്തുക്കൾക്കും ,മറ്റും ആരും പുറത്തിറങ്ങാതെ ലോക്ക് ഡൗൺ പൂർണ്ണമായും നടപ്പാക്കാനാണ് ഈ ജനകീയ കൂട്ടായ്മ ,
നരിക്കുനി പഞ്ചായത്തിലെ 7 ,8 ,9 വാർഡുകൾ അടങ്ങിയ അക്ഷര സാംസ്ക്കാരിക വേദിയുടെ പ്രവർത്തന പരിധിയിൽ വരുന്ന പാറന്നൂർ പ്രദേശത്തെ 300 ഓളം വീടുകളെ 17 ക്ലസ്റ്ററായി തിരിച്ചാണ് ആദ്യഘട്ടം പ്രവർത്തനം തുടങ്ങിയത്,എല്ലാ വീടുകളിൽ നിന്നും ഒരാളെ ഉൾപ്പെടുത്തി 17 വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും , ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെ തെരഞ്ഞെടുക്കുകയും ചെയ്തു ,ഈ ഗ്രൂപ്പുകളിലെ 20 വീടുകൾക്കായി 2 വീതം വളണ്ടിയർമാരെയും നിയോഗിക്കുകയും , വീട്ടിലേക്ക് വേണ്ട അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ,മരുന്നുകൾ ,സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന വീടുകളിൽ ഭക്ഷണ കിറ്റുകൾ ,ഈ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ കിറ്റുകൾ ,തുടങ്ങിയവയെല്ലാം വളണ്ടിയർമാർ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു , ആദ്യമായി കോവിഡ്- 19 നെ പ്രതിരോധിക്കാനുള്ള ലഘുലേഖയും ,വളണ്ടിയറുടെ ഫോൺ നമ്പറുമാണ് വീടുകളിൽ നൽകിയത് ,രണ്ടാം ഘട്ടമായി തെരഞ്ഞെടുത്ത വീടുകളിൽ ഭക്ഷണ കിറ്റും ,ആവശ്യപ്പെടുന്നവർക്ക് പച്ചക്കറി വിത്തും ,അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ ഒരു ചാക്ക് അരിയും നൽകി ,നരിക്കുനി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ പി എം വസന്തകുമാരി അടക്കമുള്ള 11 അംഗ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ,ജില്ലയിൽ നിന്ന് പുറത്തുള്ളവർ ആരെങ്കിലും വരുന്നുണ്ടോ, നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് വളണ്ടിയർമാർ പ്രത്യേകം പരിശോധിക്കും ,കൂടാതെ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും ഇവർ ഉറപ്പ് വരുത്തും ,
അക്ഷര സാംസ്ക്കാരിക വേദിയുടെ പരിധിയിലുള്ളവർക്കായി ലോക്ക് ഡൗൺ കാലത്തെ പച്ചക്കറി തോട്ടങ്ങൾക്കുള്ള മത്സരവും , വിനോദങ്ങൾക്കായി |പ്രത്യേക വാർട്ട് സാപ്പ് ഗ്രൂപ്പും ,അതിൽ എല്ലാ ദിവസവും രാത്രി 9.30 മുതൽ ജനറൽ നോളജ് അടിസ്ഥാനമാക്കി ഓൺലൈൻ ക്വിസ് മത്സരവും നടന്നു വരുന്നു ,മത്സര വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ,അക്ഷര ട്രോഫിയും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു ,,ഇന്നലെ നടന്ന ക്വിസ് മത്സരത്തിൽ ടി എ ഫിറാഷാ ഫാത്തിമ ഒന്നാം സ്ഥാനത്തെത്തി ‘ ഫോട്ടോ :- അക്ഷര സാംസ്ക്കാരിക വേദി മാസിക സെക്രട്ടറി കെ അൻസാറും ,പ്രസിഡണ്ട് ഷംസു -നരിക്കുനിയും ചേർന്ന് പ്രകാശനം ചെയ്യുന്നു

Comments are closed.