1470-490

കോവിഡ് 19: വാഹന നികുതി ഇളവ് പ്രഖ്യാപനത്തിൽ മാത്രം ഉടമകൾ ആശങ്കയിൽ

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: കോവിഡ് 19 നെ തുടർന്ന് നിശ്ചലമായ പൊതുഗതാഗത മേഖലയിൽ വാഹന നികുതി ഇളവ് നൽകുമെന്നത് പ്രഖ്യാപനത്തിൽ മാത്രം .പ്രാപല്യത്തിൽ ഇതുവരെ വന്നിട്ടില്ല.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് നിശ്ചലമായ മോട്ടോർ വാഹന മേഖലയിൽ കോൺട്രാക്ട് ക്യാരേജ് ,ഗുഡ്സ് ഗ്യാരേജ് ,ടാക്സി എന്നീ മേഖലയിലെ വാഹനങ്ങളുടെ നികുതി ഇനത്തിൽ ഇരുപത് ശതമാനം ഇളവ് വരുത്തി അടക്കാമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.

നിശ്ചലമായ മേഖലക്ക് ഗുണം ഇത് ചെയ്യില്ലങ്കിലും നികുതി ഓൺലൈൻ മുഖേന അടക്കാൻ ചെന്നവർക്കാണ് ഇളവുകൾ പ്രാപല്യത്തിൽ വന്നിട്ടില്ലന്ന് മനസ്സിലായത്.

ഇതിൽ മൂന്ന് മാസം ( കോട്ടർ ടാക്സ് ) കൂടുമ്പോൾ അടക്കുന്ന കോൺട്രാക്ട് ഗ്യാരേജ് വാഹനങ്ങൾക്കാണ് ഏറെ ദുരിതം.

നേരത്തെ സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള വാഹന വകുപ്പിലാണ് നികുതികൾ അടച്ചിരുന്നെങ്കിൽ, രാജ്യത്തെ ഒറ്റ നികുതി സമ്പ്രദായം മൂലം ഓൺലൈൻ വഴിയാക്കിയതോടെയാണ് ഇത്തരത്തിലുള്ള സംസ്ഥാന ഇളവുകൾ നടപ്പിൽ വരുത്താൻ സാധിക്കാൻ കഴിയാത്തത്.

സംസ്ഥാന ഗവൺമെന്റ് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കേന്ത്ര സർക്കാർ ഇളവു വരുത്താത്തതാണ് ഇതിന് കാരണം. വാഹനങ്ങൾ ഓടാതെ നികുതി അടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

പല വാഹന ഉടമകളും ഡ്രൈവർമാരായി തന്നെ ജോലിയെടുക്കുന്നവരാണ്. നിത്യ ചിലവിന് തന്നെ പരിതാപകരമാവുന്നിടത്ത് ഇത്തരം നികുതികൾ അടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രളയകാലത്ത് ഇത് പോലെ ഇളവ് പ്രഖ്യപിച്ചിരുന്നെങ്കിലും മുഴുവനായി നികുതികൾ അക്കാലത്ത് പിടിച്ച് വാങ്ങിയതായി ഡ്രൈവർമാർ പറയുന്നു.

വാഹന ഗതാഗതം നിശ്ചലമായ അവസ്ഥയിൽ ഈ കാലത്ത് കോട്ടർ ടാക്സ് ഒഴിവാക്കണമെന്നാണ് പൊതു ആവശ്യം

Comments are closed.