1470-490

അവൈറ്റിസിൽ ഒ.പി പുനരാരംഭിച്ചു ; ഫോൺ കൺസൾറ്റേഷൻ, മെഡിസിൻ ഹോം ഡെലിവറി എന്നിവ തുടരും


പാലക്കാട് : നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വച്ചിരുന്ന ഒ.പി വീണ്ടും തുടങ്ങി. ദിവസവും രാവിലെ 9 മണി മുതൽ 11 മണി വരെ ഒ.പി സേവനം ലഭ്യമായിരിക്കും. രോഗികൾക്കായി ഏർപ്പെടുത്തിയ മെഡിസിൻ ഹോം ഡെലിവറി, ഫോൺ കൺസൾറ്റേഷൻ സൗകര്യങ്ങൾ തുടരുമെന്നു സിഇഒ കെ. വിനീഷ് കുമാർ അറിയിച്ചു.
അത്യാഹിത വിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം മുഴുവൻ സമയവും പ്രവർത്തന സജ്ജമാണ്. ഫാർമസി, ലാബ് തുടങ്ങിയവയും പ്രവർത്തിക്കും. ആളുകളെ നിയന്ത്രിക്കുന്നതിനായി സന്ദർശകർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെല്ലാം തുടരുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക- 0492 3225500

Comments are closed.