1470-490

ആംബുലൻസുകൾ അണുവിമുക്തമാക്കി

ഫയർ സർവ്വീസിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണം.

കുറ്റ്യാടി:  കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റ്യാടി നാദാപുരം, മേഖലയിലെ പന്ത്രണ്ടോളം  ആംബുലൻസുകളിൽ നാദാപുരം അഗ്നി രക്ഷാ സേന വിഭാഗം അണു നശീകരണം നടത്തി. അപകടകരമായ മേഖലയിൽ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണം ധരിക്കുന്ന രീതിയെ കുറിച്ചും, വാഹനം അണുവിമുക്തമാക്കുന്ന രീതികളെ പറ്റിയും സ്വയം സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ചും ബോധവത്കരണവും നടത്തി.സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചൻകണ്ടിയുടെ നേതൃത്വത്തിൽ ഫയർ  ആന്റ് റസ്ക്യു ഓഫീസർമാരായ അനീഷ് ഒ ,ബബീഷ് ടി  , ഷമീൽ പി പി,സന്തോഷ് സി ,ഷൈജു വി.കെ ,ജിജിത്ത് കൃഷ്ണകുമാർ കുറ്റ്യാടി മേഖല ആംബുലൻസ് ആന്റ് ഓണേഴ്‌സ് അസോസേഷ്യൻ പ്രസിഡണ്ട് കെ.ടി.യു നുസ് കുറ്റ്യാടി, സാബിർ, സിവിൽ ഡിഫൻസ് വളന്റിയർമാരായ നന്ദേഷ് ,വരുൺ എന്നിവരും  പങ്കെടുത്തു.

Comments are closed.