1470-490

2000 കുടുംബങ്ങൾക്ക് ആശ്വാസമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഹോമിയോ മെഡിസിൻ ചാലഞ്ച്.

മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് 19 നാലാംഘട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് മൊറയൂർ പഞ്ചായത്തിലെ 2000 കുടുംബങ്ങൾക്ക്, 25000 ഹോമിയോ ഗുളികകൾ എത്തിച്ചുകൊടുക്കുന്ന ഹോമിയോ മെഡിസിൻ ചാലഞ്ചിനാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തുടക്കം കുറിച്ചത്.

ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന ഹോമിയോ മരുന്നുകൾ വിതരണം ചെയ്തുകൊണ്ട് ഹോമിയോ മെഡിസിൻ ചാലഞ്ച് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ, ആര്‍സനിക്ക ആല്‍ബം എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഹോമിയോ മരുന്നുകൾ മൊറയൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ആയിഷ ഹുസ്ന നാനാക്കൽ എന്നിവരുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.

വൈറസ് ബാധയെ തടയാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഉതകുന്ന ആര്‍സനിക്ക ആല്‍ബം എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകളാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിതരണം ചെയ്യുന്നത്.

സന്നദ്ധപ്രവർത്തകർ ആരോഗ്യപ്രവർത്തകർ നിയമപാലകർ തുടങ്ങി സമൂഹത്തിൽ ലോക്ക് ഡൗൺ കാലത്തും പൊതു സമൂഹവുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് നൽകിക്കൊണ്ടാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ, ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ, ഡിസിസി മെമ്പർ ബി കുഞ്ഞയ്മുട്ടി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സി കെ ഷാഫി, സി കെ നിസാർ, മാളിയേക്കൽ ബീരാൻകുട്ടി ഹാജി, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്മാരായ ആനത്താൻ അബൂബക്കർ ഹാജി, ബംഗാളത്ത് മുഹമ്മദലി, പൂക്കോടൻ ഫക്രുദ്ദീൻ ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, മുക്കണ്ണൻ അബു, പൂക്കോടൻ റിയാസ് ബാബു, കെ സുന്ദരൻ, ടി പി അബ്ദുൽ സലീം, പി കെ വിശ്വനാഥൻ, കുരിക്കൾ മുബാറക്, പി കെ നാരായണൻ, സി കെ ഷമീർ, സുബൈർ എപി, മുക്കണ്ണൻ അബ്ദുറഹ്മാൻ, കെ ആശിഖ്, നാണത്ത് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ മൊറയൂർ പഞ്ചായത്തിലെ വിവിധ മേഖലയിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.

Comments are closed.