1470-490

10 വയസുകാരിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ

കണ്ണൂർ പാനൂർ പീഡനക്കേസ് പ്രതി പത്മരാജൻ അറസ്റ്റിൽ. ബിജെപി നേതാവ് കൂടിയായ ഇയാളെ വൈകീട്ടോടെയാണ് പൊലീസ് അറസ്റ്റഅ ചെയ്യുന്നത്. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്മരാജൻ പിടിയിലായത്.

അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരംകേസെടുത്തിരുന്നു. എന്നാൽ ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയായിരുന്നു പ്രതിഷേധം

Comments are closed.