1470-490

അനധികൃത മീൻപിടുത്തം; ഒരു കിലോമീറ്ററോളം നീളത്തിലിട്ട വല പോലീസ് നീക്കം ചെയ്തു

പുതുക്കാട് കുറുമാലിപ്പുഴയിൽ വലയിട്ട് അനധികൃത മീൻപിടുത്തം; ഒരു കിലോമീറ്ററോളം നീളത്തിലിട്ട വല പോലീസ് നീക്കം ചെയ്തു

കുറുമാലിപുഴയിലെ പുതുക്കാട് നരിപ്പറ്റ കടവിൽ അനധികൃതമായി വലയിട്ട് മീൻ പിടിക്കുന്നത് പോലീസ് തടഞ്ഞു. പുഴയിൽ ഒരു കിലോമീറ്റർ നീളത്തിലിട്ടിരുന്ന വല പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരൻ്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തു. കടവിനോട് ചേർന്ന് വല വെള്ളത്തിൽ താഴ്ത്തിക്കെട്ടിയ നിലയിലായിരുന്നു. രാത്രികളിലാണ് മീൻപിടുത്തം നടത്തിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.പൊതു ജലാശയങ്ങളിൽ വലയിട്ട് മീൻ പിടിക്കാൻ തദ്ദേശ സ്ഥാപനത്തിൻ്റെ അനുമതി വേണമെന്നിരിക്കെ ഇത്തരത്തിൽ അനധികൃതമായി മീൻപിടുത്തം നടത്തിയവർക്കെതിരെ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Comments are closed.