1470-490

പോലീസിനണിയാൻ മാസ്കുമായി കുട്ടിപ്പോലീസ്


നന്മണ്ട : നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആയ അഹല്യ എസ് എൽ തയ്യാറാക്കിയ മാസ്കുകൾ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പെക്ടർ സജു- എം. ഏറ്റുവാങ്ങി .തങ്ങളുടെ ട്രെയിനേർസും കോവിഡ്- 19 എന്ന മഹാമാരി യെ ചെറുക്കാൻ റോഡിൽ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന പോലീസുകാർക്ക് മാസ്കുകൾ നിർമ്മിച്ചു നൽകുകയായിരുന്നു. സംസ്ഥാന വ്യാപകമായി spc കേഡറ്റുകൾ വീട്ടിലിരുന്ന് കൊണ്ട് നിരവധി സർഗ്ഗാത്മക പ്രക്രിയകളിലും മാസ്ക് നിർമ്മാണം പോലുള്ള സന്നദ്ധ സേവനങ്ങളിലുമാണ് .

Comments are closed.