1470-490

ഒരാഴ്ച കർശന നിയന്ത്രണം

കൊവിഡ് 19 പ്രതിരോധത്തിനുള്ള ഏഴ് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. നരേന്ദ്രമോദി. സാമൂഹിക അകലം കർശനമായി പാലിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക, സ്വന്തം വീടിൻ്റെ കരുതൽ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുക, തൊഴിൽ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിൻ്റെ നിർദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Comments are closed.