1470-490

എട്ടടിയോളം നീളം വരുന്നപുല്ലാനി മൂര്‍ഖനെ പിടികൂടി.

വീട്ടിന്റെ വിറക് പുരയില്‍ നിന്ന് എട്ടടിയോളം നീളം വരുന്നപുല്ലാനി മൂര്‍ഖനെ പിടികൂടി. വി.ആര്‍. പുരം കാരകുളത്ത് നാട് മഠത്തി പറമ്പില്‍ ദിനേഷ് കൂട്ടപ്പന്റെ വീട്ടില്‍ നിന്നാണ് വനം വകുപ്പ് ജീവനക്കാരനായ ഫിലിപ്പ് കൊറ്റനല്ലൂര്‍ പിടികൂടിയത്. രാവിലെ പതിനൊന്ന് മണിയോടെയാണ് വലിയ എല്ലിയെ പകുതി വിഴുങ്ങിയ നിലയില്‍ പാമ്പിനെ വിറക് സൂക്ഷിക്കുന്നിടത്ത് കാണപ്പെട്ടത്. ഉടനെ തന്നെ വീട്ടുകാര്‍ ചാലക്കുടി വനം വകുപ്പ് അധികൃതരെ വിവിരമറിയിച്ചതിനെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെ ഫിലിപ്പെത്തിയാണ് പാമ്പിനെ പിടികൂടിയത്. വലിയ എലിയെ വിഴുങ്ങുവാന്‍ കഴിയാതെ കിടക്കുകയായിരുന്നു. പാമ്പിനെ പിടികൂടിയ ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയി.

Comments are closed.