1470-490

സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി സര്‍ക്കാര്‍ ഫണ്ടിലേക്ക്‌ തരണം!! ഫേസ്‌ബുക്ക് കുറിപ്പുമായി കെഎം ഷാജി

കോഴിക്കോട്: കോവിഡ് 19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ പരിഹസിച്ച്‌ മുസ്ലീം ലീഗ് കെഎം ഷാജി എംഎല്‍എ രംഗത്ത് . നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂര്‍ , കൃപേശ്‌ , ശരത്ത്‌ ലാല്‍ ഷുഹൈബ്‌ കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാന്‍ നമുക്കു പറ്റി. അടുത്ത്‌ തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ടെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പരിഹസിച്ചു .

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ……..
മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടിയന്തിരമായും മഹല്ലു കമ്മിറ്റികള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്. പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങള്‍ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂര്‍ , കൃപേശ്‌ , ശരത്ത്‌ ലാല്‍ ഷുഹൈബ്‌ കേസില്‍ നമ്മുടെ സഖാക്കള്‍ക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാന്‍ നമുക്കു പറ്റി!

അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സര്‍ക്കാര്‍ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്ബോള്‍ “എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര” എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാന്‍!!

Comments are closed.