1470-490

ദേശീയപാതയില്‍ മുരിങ്ങൂര്‍ മേല്‍പ്പാലത്തിന്റെ സംരക്ഷണ ഭിത്തിയും സിഗ്നല്‍ ലൈറ്റും തകര്‍ത്തു.

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് സമീപത്തായി ചാലക്കുടിയില്‍നിന്ന് മേല്‍പ്പാലത്തിലേക്ക് കയറുന്ന ഭാഗത്തെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ലൈറ്റും, അതിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയുമാണ് തകര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏതെങ്കിലും വാഹനമിടിച്ചാക്കും ഇത് തകര്‍ന്നതെന്ന് കരുതുന്നു. മേല്‍പ്പാലത്തിനോട് ചേര്‍ന്നുള്ള സര്‍വ്വീസ് റോഡും, മേല്‍പ്പാലവും തമ്മിലുള്ള ഉയര വ്യത്യാസമറിയാതെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തിലായത്തിനെ തുടര്‍ന്നാണ് സംരക്ഷണ ഭിത്തിയും സിഗ്നല്‍ ലൈറ്റും സ്ഥാപ്പിച്ചത്.അതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആണെങ്കിലും ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഉള്ളതിനാല്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി ശരിയാക്കുവാന്‍ അധികൃതര്‍ തയ്യാറാവണം.

Comments are closed.