1470-490

വിഷു ദിനത്തിൽ എം എൽ എ താമരശ്ശേരി താലൂക്ക് ഓഫീസ് സന്ദർശിക്കാനെത്തി


വിഷു ദിനത്തിൽ കാരാട്ട് റസാഖ് (എം എൽ എ ) താമരശ്ശേരി താലൂക്ക് ഓഫീസ് സന്ദർശനത്തിന് എത്തിയപ്പോൾ

നരിക്കുനി: -കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യരംഗത്തെ ജീവനക്കാർക്കൊപ്പം നിന്ന് പോരാടുന്നവരാണ് റവന്യൂ വകുപ്പിലെ ജീവനക്കാർ. പ്രളയകാലത്തും, നിപ യുടെ കാലത്തും നമ്മുടെ കേരളത്തിൻ്റെ അതിജീവനത്തിനായി കൈകോർത്തവരാണ് റവന്യൂ ജീവനക്കാർ. വിഷു ദിനത്തിൽ കാരാട്ട് റസാഖ് (എം എൽ എ ) താമരശ്ശേരി താലൂക്ക് ഓഫീസിൽ സന്ദർശനത്തിന് എത്തി. വിഷുവിൻ്റെ അവധി ദിവസമായിട്ടും ജീവനകാർ കർമ്മനിരതരാണെന്നും ,അവരെ അഭിനന്ദിക്കുകയും ചെയ്താണ് എം എൽ എ മടങ്ങിയത് , കോവിഡ് 19 മായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്കിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനാണ് എം എൽ എ എത്തിയത് ,അതിഥി തൊഴിലാളികളുടെ വിവരശേഖരണം, ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ, നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിൽ പ്രവാസത്തിൻ്റെ നീറുന്ന നൊമ്പരമുള്ള നാടാണ് കൊടുവള്ളിയും, പരിസര പഞ്ചായത്തുകളും. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ചർച്ചകളാണ് എല്ലാ കോണുകളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. അതിന് അന്തിമ തീരുമാനം കൈകൊള്ളേണ്ടത് കേന്ദ്ര സർക്കാറാണ്.കേരള സർക്കാർ അതിനാവശ്യമായ സമ്മർദ്ധങ്ങൾ ആവശ്യമായ സമയത്ത് ചെലുത്തുന്നുമുണ്ടെന്നും , എന്തായാലും പ്രവാസികൾ മടങ്ങിവരുമ്പോൾ അവർക്കാവശ്യമായ നിരീക്ഷണത്തിനും മറ്റും ,ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകുവാൻ ബാധ്യസ്തരാണെന്നും , കൊടുവള്ളി മണ്ഡലത്തിൽ അതിനാവശ്യമായ സൗകര്യങ്ങൾ കണ്ടെത്തി ,എത്രയും പെട്ടെന്ന് അത്തരം സ്ഥാപനങ്ങളും മറ്റും, ഏറ്റെടുക്കുവാനുള്ള നിർദേശങ്ങളും ഉദ്യോഗസ്ഥന്മാർക്ക് നൽകിയതായി എം എൽ എ അറിയിച്ചു , താമരശ്ശേരി താലൂക്കിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ബിജു, തഹസിൽദാർ, സി.മുഹമ്മദ് റഫീഖ് തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും, താലൂക്ക് ഓഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

Comments are closed.