1470-490

ലോക് ഡൗണിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികൾക്ക് ഭക്ഷണം നൽകാൻ സംവിധാനമൊരുക്കി കോട്ടക്കൽ എം.എൽ.എ

കോട്ടക്കൽ: ലോക് ഡൗണിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികൾക്ക് ഭക്ഷണം നൽകാൻ സംവിധാനമൊരുക്കിയതിന് കോട്ടക്കൽ എം.എൽ.എ കെ.കെ. ആ ബിദ് ഹുസൈൻ തങ്ങൾക്ക് തമിഴ്നാട് എം.എൽ.എയുടെ അഭിനന്ദനങ്ങൾ. കഴിഞ്ഞ ദിവസമാണ് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു കൊണ്ട് തമിഴ്നാട് മണ്ണാർ ഗുഡി എം .എൽ .എ ടി .ആർ .ബി. രാജ കത്തയച്ചത്. പൊന്മള വില്ലേജിൽ താമസിക്കുന്ന തൻ്റെ മണ്ഡലത്തിലെ ആളുകൾ ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചതിനാണ് നന്ദി അറിയിച്ചിരിക്കുന്നത് .ഇതിനായി പ്രവർത്തിച്ച പൊന്മളയിലെ സന്നദ്ധ സംഘടന പ്രവർത്തകരേയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

Comments are closed.