1470-490

ലോക്ക് ഡൗണിൽ, നാട്ടുക്കാർക്ക് കർഷകന്റെ വിഷുക്കൈ നീട്ടം.

കുന്നംകുളം: ചൂണ്ടൽ പഞ്ചായത്തിലെ ആയമുക്ക് പാടത്ത് നടത്തിയ കൃഷിയിൽ നിന്ന് വിളവെടുത്ത  400 കിലോ പയർ നാട്ടുക്കാർക്കായി വിതരണം ചെയ്ത് കർഷകനായ സുഭാഷ് പടിഞ്ഞാറൂട്ട്. ഓരോ കിലോ വീതമുള്ള കിറ്റുകളാക്കി ആയമുക്ക്, തണ്ടിലം ഭാഗങ്ങളിലെ 400 വീടുകളിലായി എത്തിച്ച് നൽകി സുഭാഷ് എന്ന കർഷകൻ ലോക്ക് ഡൗൺ കാലത്തും മാതൃകയായി. വേലൂർ പഞ്ചായത്തിലെ തണ്ടിലം സ്വദേശിയായ സുഭാഷ്, ആയുക്കിലുള്ള തന്റെ കൃഷിയിടത്തിൽ നടത്തിയ കൃഷിയിലാണ് 400 കിലോയിലധികം പയർ വിളവെടുത്തത്. അതുകൊണ്ട് തന്നെ തണ്ടിലത്തും ആയമുക്കിലുമായി പയർ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിപണിയിൽ 60 രൂപ വിലയുള്ള പയറാണ് സൗജന്യമായി വിതരണം ചെയ്തത്.കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയിലും പച്ചക്കറി വികസന പദ്ധതിയിലെ തരിശ് നിലത്തെ പച്ചക്കറിയിലും അംഗമായ സുഭാഷ്ലോക്ക് ഡൗൺ കാലത്ത് വിഷു ആഘോഷിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തങ്ങളാലാവുന്നത് ചെയ്യാമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പയർ സൗജന്യമായി വിതരണം നടത്തിയത്.സുഭാഷിന്റെ തീരുമാനത്തോട് ഭാര്യ ശാന്തയും യോജിച്ചതോടെയാണ് വിളവെടുപ്പ് നടത്തിയ പയർ ഒരോ കിലോ വീതം വിതരണം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നത്. കൃഷിയിടത്തിൽ നടന്ന ചടങ്ങിൽചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരീം, വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി ദിലീപ് കുമാർ, എന്നിവർ ചേർന്ന് പയർ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചിറനെല്ലൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് പി.മാധവൻ, പാടശേഖര സമിതി ഭാരവാഹികളും, കാർഷിക വികസന സമിതി അംഗങ്ങളുമായ പരീത്,  പരമേശ്വരൻ, കൃഷി ഓഫീസർ എസ്.സുമേഷ്, കൃഷി അസിസ്റ്റന്റ് കെ.യു.ജിതിൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments are closed.